Friday, 16 December 2016


ലഹരി മുക്ത കേരളം സന്ദേശമുയർത്തി ഡിസംബർ 1ന് സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങൾ അനാവരണം ചെയ്യുന്ന പ്ലക്കാർഡുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. കൊളാഷ്, കാർട്ടൂണുകൾ ,പോസ്റ്ററുകൾ എന്നിവ ക്ലാസ്സ് മുറികളിൽ പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീമതി പി.കെ ജയശ്രീ, ഹെഡ്മിസ്ട്രസ് ശ്രീമതി കെ.വി.ഗോമതി എന്നിവർ ലഹരിക്കെതിരായുള്ള സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് ശ്രീ എം.മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുഴുവൻ കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.ചെങ്ങളായി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശ്രീ.കെ .മിനേഷ് പരിപാടിയിൽ സംബന്ധിച്ചു.

No comments:

Post a Comment